Join News @ Iritty Whats App Group

കരയിപ്പിച്ച് മടക്കം; ചിരിയുടെ മാന്ത്രികൻ സി​ദ്ദി​ഖി​ന് യാ​ത്രാ​മൊ​ഴി നൽകി ആയിരങ്ങൾ



കൊ​ച്ചി: ഒ​രു​പി​ടി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച സം​വി​ധാ​യ​ക​ന്‍ സി​ദ്ദിഖി(63)​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് ആ​യി​ര​ങ്ങ​ള്‍.

ഇ​ന്ന​ലെ രാ​ത്രി 9.10 ന് ​കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ദേ​ഹത്തിന്‍റെ അ​ന്ത്യം.

ഏ​താ​നും​ ദി​വ​സ​ങ്ങ​ളാ​യി ന്യൂ​മോ​ണി​യ​യും ക​ര​ള്‍ സം​ബ​ന്ധമാ​യ രോ​ഗ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

രോ​ഗാ​വ​സ്ഥ കു​റ​ഞ്ഞു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. പി​ന്നീ​ട് എ​ക്‌​മോ സ​പ്പോ​ര്‍​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രുന്ന മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 8.30 ഓ​ടെ ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് പൊ​തു​ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചു.

സ്റ്റേ​ഡി​യ​ത്തി​നു മു​ന്നി​ല്‍ രാ​വി​ലെ മു​ത​ല്‍ കൊ​ച്ചി​യി​ലെ പൗ​രാ​വ​ലി ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​നെ ഒ​രു നോ​ക്ക് കാ​ണാ​ന്‍ കാ​ത്തു നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നു.

സി​ദ്ദിഖി​നൊ​പ്പം എ​ന്നും ഉ​ണ്ടാ​യി​രു​ന്ന സം​വി​ധാ​യ​ക​ന്‍ ലാ​ലും ക​ലാ​ഭ​വ​ന്‍ കെ.​എ​സ് പ്ര​സാ​ദും മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു.

ത​ങ്ങ​ളു​ടെ പ്രി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ന്‍ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​വി​ലെ​ത്ത​ന്നെ അ​വി​ടേ​യ്ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു.

ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, ജ​യ​റാം, മു​കേ​ഷ്, ദിലീപ്, ജ​നാ​ര്‍​ദ​ന​ന്‍, വി​നീ​ത്, ഹ​ഫ​ദ് ഫാ​സി​ല്‍, ടൊ​വി​നോ തോ​മ​സ്, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, മ​ണി​യ​ന്‍​പി​ള്ള രാ​ജു, ടി​നി​ടോം, ഹ​രി​ശ്രീ അ​ശോ​ക​ന്‍, ര​മേ​ഷ് പി​ഷാ​ര​ടി, സം​വി​ധാ​യ​ക​രാ​യ സി​ബി മ​ല​യി​ല്‍, ക​മ​ല്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, മേ​യ​ര്‍ എം.​അ​നി​ല്‍​കു​മാ​ര്‍, പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു.

12 വ​രെ ഇ​വി​ടെ പൊ​തു​ദ​ര്‍​ശ​നം ഉ​ണ്ടാ​കും. അ​തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ക്ക​നാ​ട് പ​ള്ളി​ക്ക​ര​യി​ലു​ള്ള വീ​ട്ടി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വൈ​കു​ന്നേ​രം ആ​റി​ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ ജു​മാ​മ​സ്ജി​ദി​ല്‍ ഓ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ക​ബ​റ​ട​ക്കി. കൊ​ച്ചി ക​റ​പ്പ​നൂ​പ്പി​ല്‍ ഇ​സ്മ​യി​ല്‍ ഹാ​ജി- സൈ​ന​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് സി​ദി​ഖ്. സാ​ജി​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: സു​മ​യ്യ, സാ​റ, സു​കൂ​ന്‍. മ​രു​മ​ക്ക​ള്‍: ന​ബീ​ല്‍, ഷെ​ഫ്‌​സി​ന്‍.

Post a Comment

Previous Post Next Post
Join Our Whats App Group