തിരുവനന്തപുരം: വിവാഹ മൂഹൂർത്തത്തിന് മിനിറ്റുകൾ മാത്രം അവശേഷിക്കെ ബ്യൂട്ടി പാർലറിലേക്കു പോയ വധു കാമുകനോടൊപ്പം ഒളിച്ചോടി.
ഒളിച്ചോട്ട വിവരമറിഞ്ഞ് വധുവിന്റെ മാതാപിതാക്കൾ കുഴഞ്ഞു വീണു. വിവാഹം മുടങ്ങിയതോടെ വരനും ബന്ധുക്കളും നിരാശരായി മടങ്ങി. കല്ലന്പലത്തെ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കല്ലന്പലം വടശേരിക്കോണം സ്വദേശിനിയായ യുവതിയും ഇടവ സ്വദേശിയായ യുവാവുമായുള്ള വിവാഹത്തിനാണ് സദ്യ ഉൾപ്പെടെ ക്രമീകരിച്ചത്.
ആറു മാസം മുന്പായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇന്നലെ രാവിലെ ബ്യൂട്ടിപാർലറിൽ പോയിട്ട് ഓഡിറ്റോറിയത്തിലെത്താമെന്നു പറഞ്ഞുപോയ വധുവിനെ മൂഹൂർത്തമായിട്ടും കണ്ടില്ല.
ഇതേത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വധു കാമുകനോടൊപ്പം ഒളിച്ചോടിയ വിവരം അറിഞ്ഞത്.
വിവരമറിഞ്ഞ് വധുവിന്റെ മാതാപിതാക്കൾ കുഴഞ്ഞുവീഴുകയായിരുന്നു.
വിവാഹം മുടങ്ങിയതോടെ വരനും ബന്ധുക്കളും മടങ്ങിപ്പോയി. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്കു തയാറാക്കിയ സദ്യ പാഴായി.
Post a Comment