തിരുവനന്തപുരം: ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പില്‍ അന്വേഷണസംഘം ഹരിയാനയിലേക്ക് പോയേക്കും. തട്ടിപ്പിന് പിന്നില്‍ വന്‍ ഗൂഡസംഘമാണെന്ന് തിരിച്ചറിഞ്ഞ പോലീസ് സംഘം തട്ടിപ്പിന്റെ തലവന്‍ ഹരിയാനയില്‍ കോച്ചിംഗ് സെന്റര്‍ നടത്തുന്നയാളാണെന്നും പരീക്ഷാ തട്ടിപ്പ് നടത്താന്‍ ആള്‍മാറാട്ടത്തിന് വന്‍തുകയാണ് നല്‍കിയിരുന്നതെന്നുമാണ് പോലീസ് സംശയിക്കുന്നത്.
വിമാനത്തിലെത്തി പരീക്ഷയെഴുതി മടങ്ങാനായിരുന്ന സംഘത്തിന്റെ നീക്കം. മുഖ്യപ്രതിയായ ഹരിയാന സ്വദേശി അവിടെ കോച്ചിംഗ് സെന്റര്‍ നടത്തുന്നയാളാണ്. പിടിയിലായവരുടെ യഥാര്‍ത്ഥ വിലാസം കണ്ടത്താന്‍ കേരളാ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനായി ഹരിയാന പൊലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ബ്ലൂടൂത്ത് ഇയര്‍ സെറ്റും മൊബൈല്‍ഫോണ്‍ ടീം വ്യൂവറും വച്ചായിരുന്നു ഹരിയാന സ്വദേശികള്‍ കേരളത്തിലെത്തി കോപ്പിയടി നടത്തിയത്. വയറ്റില്‍ ഒരു ബെല്‍റ്റ് കെട്ടി അതില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ചു വച്ചു. ഈ മൊബൈലിന്റെ ക്യാമറ ഭാഗം ഷര്‍ട്ടിന്റെ ബട്ടണ്‍ ഹോളിനോട് ചേര്‍ത്ത് ഒട്ടിച്ച് വച്ചു.
ക്യാമറ ഓണ്‍ ചെയ്ത് പരീക്ഷാ ഹാളില്‍ കയറി. ഷര്‍ട്ടില്‍ ക്യാമറ ഘടിപ്പിച്ച ഭാഗത്തേക്ക് ചോദ്യ പേപ്പര്‍ നിവര്‍ത്തി പിടിച്ച് ടീം വ്യൂവര്‍ വഴി ഈ ചോദ്യപ്പേപ്പറിന്റെ ദൃശ്യം അജ്ഞാത കേന്ദ്രത്തിലിരിക്കുന്ന കൂട്ടാളിക്ക് കാണിച്ച് കൊടുത്തു. ചെവിക്കകത്ത് വെച്ച കുഞ്ഞന്‍ ബ്ലൂട്ടൂത്ത് ഇയര്‍ഫോണ്‍ വഴി അയാള്‍ പറഞ്ഞ് കൊടുക്കുന്ന ഉത്തരങ്ങള്‍ക്ക് അനുസരിച്ച് പരീക്ഷയെഴുതി. ഈ രീതിയിലായിരുന്നു തട്ടിപ്പ്.
ഐഎസ്ആര്‍ഒയിലെ വിഎസ്എസ്സി ടെക്‌നീഷ്യന്‍ തസ്തികയിലേക്കായിരുന്ന ടെസ്റ്റ്. ഹരിയാനയില്‍ നിന്നും വന്ന അജ്ഞാത ഫോണ്‍ സന്ദേശം പോലീസ് പരീക്ഷാ സെന്ററുകളിലേക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹൈടെക് കോപിയടി പിടിച്ചത്. വിമാനത്തില്‍ വന്ന് പരീക്ഷയെഴുതി വിമാനത്തില്‍ തന്നെ മടങ്ങാനായിരുന്നു രണ്ടുപേരുടേയും പദ്ധതി. ഇങ്ങിനെ ആള്‍മാറാട്ടം നടത്തി കോപ്പിയടിക്കാന്‍ ഇവരെ വന്‍ തുകയായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.
തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയില്‍ നിന്നും വിട്ട അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഎസ്എസ്സിയുടെ ടെക്‌നീക്ഷന്‍ - ആ ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയില്‍ ഹരിയാന സ്വദേശികള്‍ കോപ്പിയടിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നായിരുന്നു സന്ദേശം. പൊലീസ് ഈ വിവരം പരീക്ഷ സെന്ററുകളെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ പിടിക്കപ്പെടുകയുമായിരുന്നു.
ഹരിയാന സ്വദേശികളായ സുമിത് കുമാര്‍ സുനില്‍ കുമാര്‍ എന്നിവരാണ് പരീക്ഷാ തട്ടിപ്പിന് പിടിയിലായത്. പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് വേണ്ട ഇവര്‍ പരീക്ഷ എഴുതുകയായിരുന്നു എന്ന് പോലീസ് മനസ്സിലാക്കി. കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Ads by Google
Post a Comment