Join News @ Iritty Whats App Group

വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 85 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം ക​ണ്ടെ​ത്തി


നെ​ടു​മ്പാ​ശേ​രി: വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ​നി​ന്നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 85 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​ണ്ടെ​ത്തി.

ഇ​ന്ന് രാ​വി​ലെ 7.18 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ 1709 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

വി​മാ​ന ജീ​വ​ന​ക്കാ​ർ വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റം​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ഈ ​വി​മാ​നം നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്നും അ​ഭ്യ​ന്ത​ര സെ​ക്ട​റി​ൽ തു​ട​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണ്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ര​നാ​യി വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന വ്യ​ക്തി വ​ഴി ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ൽ വ​ഴി ക​സ്റ്റം​സ് പ​രി​ശോ​ധ​ന കൂ​ടാ​തെ സ്വ​ർ​ണം പു​റ​ത്തെ​ത്തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ മാ​സം 12ന് ​ഇ​തേ വി​മാ​ന​ത്തി​ന്‍റെ സീ​റ്റി​ന്‍റെ പി​ന്നി​ലെ മാ​ഗ​സി​ൻ സൂ​ക്ഷി​ക്കു​ന്ന അ​റ​യി​ൽ​നി​ന്നും 83 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഡി​ആ​ർ​ഐ വി​ഭാ​ഗ​ത്തി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന്ന് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group