തിരുവനന്തപുരം : സംസ്ഥാനം കനത്ത ചൂടിലേക്ക്. ഉത്രാട ദിനത്തിലും താപനില ഉയരും. ഇന്ന് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, കോട്ടയം ജില്ലയിൽ 35°C വരെയും ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ 34°C വരെയും, തിരുവനന്തപുരം ജില്ലയിൽ 33°C വരെയും (സാധാരണയെക്കാൾ 2°C-5°C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉത്രാടപ്പാച്ചിലിനൊപ്പം ചൂടും, 6 ജില്ലകളിൽ മുന്നറിയിപ്പ് ! താപനില ഉയരും
News@Iritty
0
Post a Comment