”വെല്ലുവിളികള്‍ നിറഞ്ഞതാണ് ബഹിരാകാശ പര്യവേക്ഷണം. എന്നാല്‍ ഐഎസ്ആര്‍ഒയുടെ കഠിനാധ്വാനം കൊണ്ടുള്ള ഈ വിജയംതടയാന്‍ ദൈവത്തിന് പോലുമാകില്ല”- മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായരുടേതാണ് ഈ വാക്കുകള്‍. സിഎന്‍എന്‍-ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചത്. ചന്ദ്രോപരിതലത്തിലേക്ക് ചന്ദ്രയാന്‍-3 ലാന്‍ഡ് ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ലാന്‍ഡിംഗിനായി ഇന്ത്യ ചന്ദ്രന്റെ ദക്ഷിണാര്‍ദ്ധഗോളം തെരഞ്ഞെടുത്തതിന് കാരണവും അദ്ദേഹം വ്യക്തമാക്കി. ഇതിന് രണ്ട് കാരണമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
'ഈ വിജയം ദൈവം പോലും തടയില്ല'; ചന്ദ്രയാന്‍-3ല്‍ പ്രതീഷയര്‍പ്പിച്ച് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍
News@Iritty
0
Post a Comment