Join News @ Iritty Whats App Group

ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ മണ്ണില്‍ തൊട്ടു ; 143 കോടി ഇന്ത്യന്‍ മനസുകളും


ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു. ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് സുരക്ഷിതമായി ലാന്‍ഡര്‍ ഇറങ്ങി.അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറി. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി.

Chandrayaan-3 Mission:
‘India🇮🇳,
I reached my destination
and you too!’
: Chandrayaan-3

Chandrayaan-3 has successfully
soft-landed on the moon 🌖!.

Congratulations, India🇮🇳!#Chandrayaan_3#Ch3

— ISRO (@isro) August 23, 2023

ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങിയത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ലാന്‍ഡിങ് ക്രമീകരിച്ചിരിച്ചത്. ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ മൂന്നിന്‍റെ ലാൻഡർ മൊഡ്യൂൾ.

രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Historic day for India’s space sector. Congratulations to @isro for the remarkable success of Chandrayaan-3 lunar mission. https://t.co/F1UrgJklfp

— Narendra Modi (@narendramodi) August 23, 2023

ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ ചരിത്ര ദിനമാണിതെന്ന് മോദി പറഞ്ഞു. ശ്രദ്ധേയകരമായ നേട്ടം കൈവരിച്ച ശാസ്ത്രജഞര്‍ക്ക് അഭിനന്ദനങ്ങളെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group