Join News @ Iritty Whats App Group

പ്രതിഷ്ഠാ പീഠം ഉള്‍പ്പെടെ 28 അടി ഉയരമുള്ള പുലിവാഹനപ്രതിമ ; ഭക്തരെ കാത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പ പ്രതിമ പമ്പ ത്രിവേണിയില്‍ ദേവസ്വം ബോര്‍ഡിന്റെ സ്വന്തം ഭൂമിയില്‍

പമ്പ: ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പ പ്രതിമ പമ്പ ത്രിവേണിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ അനാച്ഛാദനം ചെയ്തു. സിനിമ നിര്‍മാതാവും വ്യവസായിയുമായ െബെജു അമ്പലക്കരയാണ് പ്രതിമ സ്‌പോണ്‍സര്‍ ചെയ്തത്.

പമ്പയില്‍നിന്നു ത്രിവേണിയിലേക്കിറങ്ങുന്ന പാതയോരത്തു ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലാണ് പുലി വാഹനനായ അയ്യപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രതിഷ്ഠാ പീഠം ഉള്‍പ്പെടെ 28 അടി ഉയരമുള്ളതാണ് അയ്യപ്പ രൂപം. 48 വര്‍ഷം മുടക്കമില്ലാതെ അയ്യപ്പ ദര്‍ശനം നടത്തിയ ആളാണ് ബൈജു അമ്പലക്കര. എ. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെയാണ് പുലിവാഹനപ്രതിമ നിര്‍മ്മിക്കാനുള്ള ആശയം ജനിച്ചത്.

പത്മകുമാറില്‍നിന്നു വിവരമറിഞ്ഞ െബെജു, നിര്‍മ്മാണം നേര്‍ച്ചയായി ഏറ്റെടുക്കുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പു നിര്‍മ്മാണം ആരംഭിച്ചെങ്കിലും കോവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ ഏറെ വിഘാതം സൃഷ്ടിച്ചു. കെ. അനന്തഗോപന്‍ പ്രസിഡന്റായ ബോര്‍ഡ് വന്നശേഷമാണ് നിര്‍മ്മാണം സജീവമായത്. ചാത്തന്നൂര്‍ ശന്തനുവാണ് ശില്‍പി.

Post a Comment

Previous Post Next Post
Join Our Whats App Group