Join News @ Iritty Whats App Group

വൈദ്യുതി പ്രതിസന്ധി ​​രൂക്ഷമെന്ന്‌ കെഎസ്ഇബി; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനിക്കും


വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി. കെഎസ്ഇബി ഇതുസംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിനെ അറിയിച്ചു. അതേസമയം, വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട്ട് 21 നു നൽകാൻ കെഎസ്ഇബി ചെയർമാന് മന്ത്രി നിർദേശം നൽകി. നിലവിൽ സംസ്ഥാനത്ത് കൂടിയ വിലക്ക് വൈദ്യുതി വാങ്ങുന്നതിനാണ് തീരുമാനം. 21 ന് ശേഷമായിരിക്കും പവർകട്ട് വേണോയെന്ന് തീരുമാനിക്കുക.

വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും ഇന്നലെ പറഞ്ഞിരുന്നു. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ സാധിക്കില്ല. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എച്ച് ടി ഉപഭോക്താക്കളുൾപ്പെടെ നിലവിൽ നിരക്ക് വർദ്ധനക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. സ്റ്റേ നീങ്ങിയാൽ രണ്ടാഴ്ച്ചക്കകം തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്കുയർത്തി ഉത്തരവിറക്കും.

Post a Comment

Previous Post Next Post
Join Our Whats App Group