Join News @ Iritty Whats App Group

‘അമ്മ’യുടെ പുതിയ വെബ് സീരീസ് ഒരുങ്ങുന്നു, വരുന്നത് മറ്റൊരു ട്വന്റി 20?


അമ്മയിലെ അംഗങ്ങളായ അഭിനേതാക്കളെ ഉള്‍പ്പെടുത്തി സംഘടനയ്ക്കായി പുതിയ സംവിധാന സംരംഭത്തിന് തുടക്കം കുറിച്ചതായി നടന്‍ ബാബുരാജ്. എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു വെബ് സീരീസ് ഒരുക്കുന്നുണ്ടെന്നും സിരീസ് മറ്റൊരു ട്വന്റി 20 ആകുമോ എന്നാണ് ഇനി കാണേണ്ടതെന്നും ബാബുരാജ് പറഞ്ഞു.

മഴവില്‍ എന്റെര്‍റ്റൈന്‍മെന്റ്സ് അവാര്‍ഡ്സ് 2023ന്റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്. ഇനി താന്‍ ഓടി നടന്ന് സിനിമകള്‍ ചെയ്യുന്നില്ലെന്നും നല്ലത് മാത്രം തിരഞ്ഞെടുക്കാനാണ് ശ്രമമെന്നും ബാബുരാജ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group