Join News @ Iritty Whats App Group

ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; ആശങ്കയില്‍ ജനങ്ങള്‍


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മഴ കനക്കുന്നു. ഇതോടെ കടുത്ത ആശങ്കയിലാണ് അവിടുത്തെ ജനങ്ങള്‍. നാളെ രാവിലെയോടെ യമുനാ നദിയിലെ ജലനിരപ്പ് അപകടനില തരണം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി പറഞ്ഞു.

ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്സ് വെള്ളം യമുനാ നദിയിലേക്ക് തുറന്നുവിട്ടതോടെ ഡല്‍ഹി സര്‍ക്കാര്‍ ഞായറാഴ്ച വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡല്‍ഹിയിലെ നദിയിലെ ജലനിരപ്പ് ഉയരുകയാണെന്നും ചൊവ്വാഴ്ച അപകടനിലയായ 205.33 മീറ്റര്‍ മറികടക്കുമെന്നും കേന്ദ്ര ജല കമ്മീഷനും (CWC) ഞായറാഴ്ച അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രണ്ടുതവണയാണ് നദി അപകടനില ലംഘിച്ചത്. മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെ ഒഴുക്ക് നിരീക്ഷിച്ചു വരികയാണെന്ന് ഡല്‍ഹി മന്ത്രി അതിഷി പറഞ്ഞു.

വെളളപ്പൊക്ക സാധ്യതയുളള സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ നദിക്ക് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നത്, അവയില്‍ ഏകദേശം 37,000 ആളുകള്‍ താമസിക്കുന്നുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ തിങ്കളാഴ്ച എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഞായറാഴ്ച അവധി റദ്ദാക്കുകയും ഫീല്‍ഡില്‍ ഇരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group