സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നായ്ക്കട്ടി സ്വദേശി എടച്ചിലാടി ഷുക്കൂറിന്റെ ഭാര്യ സജ്‌ന (26) ആണ് മരിച്ചത്. മീനങ്ങാടിയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു സജ്‌നയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജ്‌നയ്ക്ക് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: സഹല്‍, ഷബാബ്.
പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളായി, സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല
News@Iritty
0
Post a Comment