ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ കാണുന്ന ഓരോ കാഴ്ചകളും കണ്ണും മനസ്സും ഒരു പോലെ നനയ്പ്പിക്കും. അത്തരത്തിലുളള ദൃശ്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ നെഞ്ചുലയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ വൈറലാകുന്നത്. അവസാനമായി ഒരു നോക്ക് കാണാൻ വോണ്ടി ഐ ലവ് യൂ ചാണ്ടി അപ്പച്ചാ..’എന്നെഴുതിയ കുറിപ്പുമായി നില്‍ക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് അത്. അടൂരില്‍ വിലാപയാത്ര എത്തിയപ്പോഴാണ് സംഭവം.
ജോഹാന ജസ്റ്റിന്‍ എന്ന കുട്ടിയാണ് ഉമ്മന്‍ ചാണ്ടിയോടുള്ള സ്നേഹം സ്വന്തം കൈപ്പടയില്‍ എഴുതി കാത്തുനിന്നത്. അത് ശ്രദ്ധയില്‍പ്പെട്ട ചാണ്ടി ഉമ്മന്‍ അത് വാങ്ങി ഉമ്മന്‍ ചാണ്ടിയുടെ പേടകത്തോട് ചേര്‍ത്തുവയ്ക്കുകയായിരുന്നു.
അതേസമയം തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 23 മണിക്കൂർ പിന്നിട്ടു. അർധരാത്രിയും പുലർച്ചെയും ആയിരങ്ങൾ ജനനായകനെ കാണാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകൾ വൈകി. വിലാപയാത്ര ഇപ്പോൾ പെരുന്ന പിന്നിട്ടു. തിരുനക്കരയിലാണ് പൊതുദർശനം.
Post a Comment