ചെന്നൈ: മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ 22 കാരി ട്രെയിനിൽ നിന്ന് വീണു മരിച്ചു. ചെന്നൈയിലാണ് സംഭവം. കഴിഞ്ഞാഴ്ച ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ രണ്ട് പേർ യുവതിയുടെ മൊബൈൽ ഫോണ്‍ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് 22കാരിയായ പ്രീതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ട്രെയിനിന്റെ വാതിൽപ്പടിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ പ്രീതിയുടെ ഫോൺ പിടിച്ചുവാങ്ങാൻ രണ്ട് പേർ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ മൽപിടിത്തത്തിൽ പ്രീതി ട്രെയിനിൽ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രീതി താഴെ വീഴുന്നതിന് മുമ്പ് തന്നെ മോഷ്ടാക്കൾ ഫോൺ കൈക്കലാക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിക്കപ്പെട്ട പ്രീതിയുടെ ഫോൺ കണ്ടെടുത്തു. വിശദമായ അന്വേഷണത്തിനൊടുവിൽ മണിമാരൻ, വിഗ്നേഷ് എന്നിവരാണ് കേസിലെ പ്രതികളെന്ന് കണ്ടെത്തി. രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
Post a Comment