മലപ്പുറം: മലപ്പുറം മുണ്ടുപറമ്പില്‍ വാടകവീട്ടില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍. മക്കളെ കൊലപ്പെടുത്തിയ ശേഷം യുവ ദമ്പതികള്‍ തൂങ്ങിമരിക്കുകയായിരുന്നു. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സുബീഷ് (37), ഭാര്യ ഷീന (28), മക്കളായ ഹരിഗോവിന്ദന്‍ (ആറ്), ശ്രീവര്‍ധന്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്.
മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ ഫാനി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് കരുതുന്നു. മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടില്‍ അര്‍ദ്ധരാരതിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികള്‍ രണ്ടുപേരും കിടക്കയില്‍ മരിച്ചനിലയിലുമായിരുന്നു.
ഷീനയെ ഫോണില്‍ വിളിച്ച് കിട്ടാതെ വന്നതോടെ ബന്ധുക്കള്‍ രാത്രി 11 മണിക്ക് പോലീസില്‍ വിവരം അറിയിച്ചിരുന്നു. പോലീസ് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Ads by Google
Post a Comment