കൊച്ചി: കളിക്കുന്നതിനിടെ മുറിയിലെ ജനാലയുടെ കർട്ടൻ കഴുത്തിൽ കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടിൽ അനീഷിന്റെ മകൻ ദേവവർദ്ധനാണ് മരിച്ചത്. പാലിശ്ശേരി ഗവൺമെന്റ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുറിയിൽ കളിക്കുകയായിരുന്ന കുട്ടിയുടെ ശബ്ദമൊന്നും കേൾക്കാത്തതിനെ തുടർന്ന് അമ്മ ചെന്നുനോക്കുമ്പോൾ കർട്ടൻ കഴുത്തിൽ കുരുങ്ങിയ നിലയിൽ കാണുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ കറുകുറ്റിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിയ്ക്ക് കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിൽ.
Post a Comment