രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ അഭിനന്ദിച്ച് ബിജെപി. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. വംശീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിലവിലെ മണിപ്പൂരിലെ അവസ്ഥയെ രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രശ്‌നം പരിഹരിക്കുന്നതിലും സമാധാനം തിരികെ കൊണ്ടുവരുന്നതിലുമാകണം ശ്രദ്ധ വേണ്ടതെന്നും മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷ ശാരദാ ദേവി ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ചുരാചന്ദ്പൂര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും പിന്നീട്, ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാംഗിലും സന്ദര്‍ശനം നടത്തിയിരുന്നു. പൗര പ്രമുഖരോടും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളോടും സ്ത്രീകളോടും അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് സംസ്ഥാന ഗവര്‍ണര്‍ അനുസൂയയുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ എന്റെ എല്ലാ സഹോദരങ്ങളെയും കേള്‍ക്കാനാണ് ഞാന്‍ വന്നത്. എല്ലാവരും നല്ല സ്‌നേഹത്തോടെയുള്ള സ്വീകരണമാണ് നല്‍കിയത്. മണിപ്പൂരിന് വേണ്ടത് സമാധാനവും ശാന്തിയുമാണ്. അതിന് മാത്രമാണ് ഞങ്ങളുടെ മുന്‍ഗണന. യാത്ര ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ എന്നെ തടയുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയുടെ കലാപ ബാധിത പ്രദേശത്തേക്ക് പോകാനുള്ള നീക്കത്തെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍, വ്യോമമാര്‍ഗം പോകണമെന്ന് പോലീസ് അദ്ദേഹത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധം നേരിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഹെലികോപ്ടറിലാണ് പിന്നീട് രാഹുല്‍ ചുരാചന്ദ്പൂരിലും ഇന്ന് മെയ്‌ത്തെയ് ക്യാമ്പുകളിലും എത്തിയത്.
Post a Comment