കണ്ണൂര്‍ വിമാനത്താവളത്തില്‍ പോലീസ് സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 55 ലക്ഷം രൂപ വരുന്ന 931 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരൻ പിടിയിലായി.ധര്‍മ്മടം സ്വദേശി മുഹമ്മദ് ഷാഹില്‍ നിന്നാണ് എയര്‍പോര്‍ട്ട് പോലീസ് സ്വര്‍ണം പിടികൂടിയത്.ജ്യൂസ് മിക്സറിനുള്ളില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വര്‍ണം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ എയര്‍പോര്‍ട്ട് പൊലിസ് നടത്തുന്ന രണ്ടാമത്തെ സ്വർണ്ണ വേട്ടയാണിത്.
Post a Comment