തൃശൂര്‍: സ്കൂൾ വാനിൽനിന്ന് വീടിന് മുന്നിൽ ഇറങ്ങിയ എട്ടുവയസുകാരി അതേ വാഹനമിടിച്ച് മരിച്ചു. തൃശൂർ വേലൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പണിക്കവീട്ടില്‍ രാജന്റേയും വിദ്യയുടേയും മകളായ ദിയയാണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാല് മണിയോടെ സ്കൂളിൽനിന്ന് വാനിൽ വീടിനു മുന്നില്‍ ഇറങ്ങിയ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച കടക്കവെയാണ് അപകടം ഉണ്ടായത്. വാനിൽനിന്ന് ഇറങ്ങിയ കുട്ടി വാഹനത്തിന്റെ മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്പോൾ, ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.
സ്കൂൾ വാൻ തട്ടി റോഡിലേക്ക് തലയിടിച്ചാണ് കുട്ടി വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദിയ.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മേൽനടപടികൾ പൂർത്തിയാക്കിയശേഷം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
Post a Comment