Join News @ Iritty Whats App Group

ഇന്ത്യയിലേക്കെത്തിയ പാകിസ്ഥാന്‍ യുവതിയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു


നാല് കുട്ടികളുമായി കാമുകനൊപ്പം കഴിയാന്‍ ഇന്ത്യയിലേക്കെത്തിയ പാകിസ്ഥാന്‍ യുവതിയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഗ്രേറ്റര്‍ നോയിഡയില്‍ കാമുകന്‍ സച്ചിനൊപ്പം കഴിയുന്ന സീമ ഹൈദറിനെ ചോദ്യം ചെയ്തു. യുവതിയുടെ സഹോദരന്‍ പാകിസ്ഥാന്‍ സൈന്യത്തിലുണ്ടെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സീമ ഹൈദറിനെ കാമുകന്‍ സച്ചിന്റെ വീട്ടില്‍ വെച്ച് മഫ്തിയിലെത്തിയ പോലീസ് സംഘമാണ് ചോദ്യം ചെയ്തത്. തന്റെ സഹോദരന്‍ പാകിസ്താന്‍ സൈന്യത്തിലുണ്ടെന്ന് സമ്മതിച്ച യുവതി, സൈന്യത്തിലെ പദവിയോ വകുപ്പോ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്ന് 'റിപ്പബ്ലിക്ക് ടിവി' റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ദമ്പതികള്‍ അവതരിപ്പിച്ച വസ്തുതകള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് നോയിഡ പൊലീസ്. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനായ സച്ചിന്‍ മീണയെ വിവാഹം കഴിക്കാന്‍ പാകിസ്താന്‍ സ്വദേശിയായ സീമ ഹൈദര്‍ നേപ്പാള്‍ അതിര്‍ത്തിയിലൂടെയാണ് അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചത്. ഇരുവരും പബ്ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെയാണ് കണ്ടുമുട്ടിയതെന്നും പ്രണയത്തിലായതെന്നും സീമ പറയുന്നു.

30 കാരിയായ യുവതിയെ ജൂലൈ 4 ന് ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതയായത് മുതല്‍ സച്ചിനൊപ്പമാണ് യുവതി കഴിയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group