തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ മുന്‍ നിലപാട് മാറ്റി ഇ. ശ്രീധരന്‍. 'മാറ്റങ്ങള്‍ വരുത്തണമെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ കെ റെയില്‍ കൊണ്ട് പ്രയോജനമുണ്ട്' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
നിലവിലുള്ള രീതിയില്‍ കെ റെയില്‍ കേരളത്തിന് അനുയോജ്യമല്ല എന്നായിരുന്നു നേരത്തെ ശ്രീധരന്‍ പറഞ്ഞത്. എന്നാല്‍, മാറ്റങ്ങള്‍ വരുത്തിയാല്‍ കെ റെയില്‍ കേരളത്തിന് അനുയോജ്യമാക്കാം എന്നാണ് ഇപ്പോള്‍ ശ്രീധരന്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഇന്നു നടന്ന കെ.വി. തോമസ് - ഇ. ശ്രീധരന്‍ ചര്‍ച്ച. കെ-റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിലെ റെയില്‍വേ സംവിധാനങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളുമായിരുന്നു കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തത്.
'ഹൈ സ്പീഡ് റെയില്‍വേ സംവിധാനവും സെമി സ്പീഡ് റെയില്‍വേ സംവിധാനവുമാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട രൂപരേഖ അദ്ദേഹം തരും. അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. തുടര്‍ന്ന് മറ്റുകാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരം മുന്നോട്ടുപോകും. പൂര്‍ണമായും റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചചെയ്തത്'. രൂപരേഖ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കെ.വി. തോമസ് ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഉച്ചയ്ക്ക് 12.30-ന് പൊന്നാനിയിലുള്ള ഇ. ശ്രീധരന്റെ വീട്ടില്‍ വെച്ചായിരുന്നു കെ.വി. തോമസുമായുള്ള ശ്രീധരന്റെ ചര്‍ച്ച.
Post a Comment