ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
കണ്ണൂര്‍ പുത്തൂരിലുണ്ടായ വാഹനാപകടത്തില്‍ എട്ട് വയസ്സുകാരന്‍ മരിച്ചു. കൊളവല്ലൂരിലെ ആദില്‍ ആണ് മരിച്ചത്. ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആദിലിന്റെ പിതാവ് അന്‍വര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം നടന്നയുടന്‍ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദില്‍ മരിക്കുകയായിരുന്നു.
Post a Comment