അദ്ദേഹത്തെപ്പോലെയുള്ള വലിയ നേതാവിനെക്കുറിച്ച് സംസാരിക്കാനായതുതന്നെ 'വലിയ കാര്യ'മായി കാണുന്നു എന്നും രാഹുല്‍ അനുസ്മരണയോഗത്തില്‍ പ്രസ്താവിച്ചു
മലപ്പുറം: ഉമ്മന്‍ചാണ്ടി അനുസ്മരണയോഗത്തില്‍ അപ്രതീക്ഷിതമായെത്തി രാഹുല്‍ ഗാന്ധി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാഹുല്‍ മലപ്പുറത്ത് നടന്ന അനുസ്മരണ യോഗത്തിലേക്കെത്തിയത്. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വരേണ്ടതെന്നും ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണെന്നും രാഹുല്‍ പറഞ്ഞു. അദ്ദേഹം എനിക്ക് വഴി കാട്ടിയായിരുന്നു. ഉമ്മന്‍ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അസുഖ ബാധിതന്‍ ആയിട്ടും ഭാരത് ജോഡോ കേരളത്തില്‍ എത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി എന്റെ കൂടെ നടക്കണമെന്ന് പറഞ്ഞു. തടഞ്ഞിട്ടും അദ്ദേഹം പിന്മാറാന്‍ തയ്യാറാവാതിരുന്നതോടെ കൂടെ നടക്കാന്‍ താന്‍ സമ്മതിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാന്‍ നടന്നു. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഒരു മോശം വാക്ക് പോലും ഞാന്‍ ഇത് വരെ കേട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ വഴിയിലൂടെ എല്ലാവരും സഞ്ചരിക്കണമെന്നും രാഹുല്‍ പറഞ്ഞു.
20 വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. ഒരുതരത്തിലും ജനത്തെ വിഭജിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഇവിടെയുള്ള ചെറുപ്പക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി പ്രചോദനമാണ്. അദ്ദേഹത്തിന്റെ വഴിയെ നടക്കാന്‍ യുവാക്കള്‍ക്കു കഴിയണം. അത്തരം നേതാക്കളെ ആവശ്യമുള്ള നാടാണിത്. അദ്ദേഹത്തെപ്പോലെയുള്ള വലിയ നേതാവിനെക്കുറിച്ച് സംസാരിക്കാനായതുതന്നെ 'വലിയ കാര്യ'മായി കാണുന്നു എന്നും രാഹുല്‍ അനുസ്മരണയോഗത്തില്‍ പ്രസ്താവിച്ചു.
Post a Comment