Join News @ Iritty Whats App Group

തെരുവുനായക്കൂട്ടം ആടിനെ കടിച്ചുകൊന്നു

 ഇരിട്ടി: പടിയൂരിൽ തെരുവ്നായക്കൂട്ടം ആടിനെ കടിച്ചുകൊന്നു. പടിയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ കരിങ്ങാലിമുക്കിൽ വലിയമറ്റം ചെറിയാച്ചന്റെ ആടിനെയാണ് നായക്കൂട്ടം ആക്രമിച്ച് കൊന്നത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു നായക്കൂട്ടം ആടിനെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ആട് തിങ്കളാഴ്ച രാവിലെയോടെയാണ് ചത്തത്. ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി വരുന്നതായി നാട്ടുകാർ പറയുന്നു. ഇത് മൂന്നാമത്തെ ആടിനെയാണ് നായകൾ കൊല്ലുന്നത്. പ്രദേശങ്ങളിലെ ഇരുപതോളം കോഴികളേയും നായ്ക്കൾ കൊന്നിട്ടുണ്ടെന്ന് ഇവർ പറയുന്നു. എത്രയും പെട്ടെന്ന് മേഖലയിലെ തെരുവുനായ ശല്യം കുറക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group