Join News @ Iritty Whats App Group

'മക്കളേ, ഭയപ്പെടേണ്ട; ആപത്തൊന്നും കൂടാതെ നിങ്ങൾ സുരക്ഷിതരായി നാട്ടിലെത്തും'; ആ ഉറപ്പ് ഞങ്ങളെ ജീവനോടെ നാട്ടിലെത്തിച്ചു


ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവ് എത്രത്തോളം ജനകീയനായിരുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിലുളള വാർത്തകളാണ് ഓരോ നിമിഷവും പുറത്ത് വന്ന്കൊണ്ടിരിക്കുന്നത്. പലരുടെ ജീവനും ജീവിതവുമാണ് ആ നേതാവിന്റെ ഒറ്റ വാക്ക് കൊണ്ട് മാറിമറിഞ്ഞിട്ടുളളത്. അത്തരത്തിലുളള ഓർമ്മകളാണ് ഇറാക്കിലെ ഭീകരാക്രമണത്തിൽ കുടുങ്ങിയ മലയാളി നഴ്സുമാരിൽ ഒരാളായ ഏറ്റുമാനൂർ ചകിരിയാം തടത്തിൽ സോണ സണ്ണിക്ക് പറയാനുളളത്. മക്കളേ, ഭയപ്പെടേണ്ട… ആപത്തൊന്നും കൂടാതെ നിങ്ങൾ സുരക്ഷിതരായി നാട്ടിലെത്തുമെന്ന ആ മനുഷ്യന്റെ ഉറപ്പും കരുതലുമാണു തങ്ങളെ ജീവനോടെ നാട്ടിലെത്തിച്ചതെന്നും സോണ പറയുന്നു.

2014 ജൂണിലൂണ്ടായ ഇറാഖിൽ ഭീകരാക്രമണം ഉണ്ടായത്. തിക്രിത്തിലെ ടീച്ചിങ് മെഡിക്കൽ ഹോസ്പിറ്റലിൽ 46 മലയാളി നഴ്സുമാരാണു കുടുങ്ങിയത്. ആദ്യദിവസങ്ങളിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് കാലാപം കൊടുമ്പിരികൊണ്ടു. എങ്ങും ബോംബ് സ്ഫോടനവും വെടിയൊച്ചകളും മാത്രം. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ വിളിച്ചു സഹായം അഭ്യർഥിച്ചത്. അന്ന് ഞങ്ങളുടെ സങ്കടം കേട്ട അദ്ദേഹം പിതാവിന്റെ കരുതലോടെയാണ് ആശ്വസിപ്പിച്ചത്.

 ഞങ്ങൾക്കൊപ്പം കൂടെ നിന്ന് 4 ദിവസത്തോളം ഡൽഹിയിൽ നിന്ന് അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി സംസാരിച്ച് ഞങ്ങളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഉമ്മൻചാണ്ടി. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ വീണ്ടും ഉമ്മൻ ചാണ്ടിയെ വിളിച്ചു. ‘നിങ്ങൾക്ക് എന്നെ വിശ്വാസമാണോ. എങ്കിൽ ധൈര്യമായി അവർക്കൊപ്പം പൊക്കോളൂ. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല’– അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group