അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാരവേളയില്‍ ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം. അന്ത്യകര്‍മ്മങ്ങള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന നിലപാട് ഉമ്മന്‍ചാണ്ടി നേരത്തെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു എന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് സംസ്കാരത്തിന് മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കുടുംബത്തോട് ആശയവിനിമയം നടത്താന്‍ ചീഫ് സെക്രട്ടറി ഡോ.വി വേണുവിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
Post a Comment