Join News @ Iritty Whats App Group

ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ ആ​ഘോ​ഷം; എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മറ്റൊകു ഭാര്യയും എത്തി; പിന്നെ റിസോർട്ടിൽ കൂട്ടത്തല്ല്; കണ്ണൂരിലെ സംഭവം ഇങ്ങനെ…


ക​ണ്ണൂ​ർ: ര​ണ്ടാം ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ ആ​ഘോ​ഷം റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ ആ​ദ്യ ഭാ​ര്യ എ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 12.30ന് പ​യ്യാ​ന്പ​ല​ത്തെ ഒ​രു സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലാ​ണു സം​ഭ​വം. ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ ആ​ഘോ​ഷച്ച​ട​ങ്ങ് ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വി​ളി​ച്ച് പെ​രു​വ​ള​ത്ത്പ​റ​ന്പ് സ്വ​ദേ​ശി​യാ​യ യുവാവു ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെയാണ് ആ​യി​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ആ​ദ്യ ഭാ​ര്യ സ്ഥ​ല​ത്തെ​ത്തു​ക​യും ഭ​ർ​ത്താ​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ചെ​യ്ത​ത്.

ആ​ദ്യ​ഭാ​ര്യ​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ആ​ഘോ​ഷ​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന​വ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​വു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രു​ടെ​യും പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group