എല്ലാ പാര്‍ട്ടികള്‍ക്കും മോദിയുടെ വികസന അജണ്ടകളില്‍ താല്പര്യമുണ്ടെന്നും പുതിയതായി ഏതെല്ലാം പാര്‍ട്ടികള്‍ വരുമെന്ന് നാളെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷത്തിനെതിരെ മറുതന്ത്രമൊരുക്കാന്‍ നാളെ എന്‍ഡിഎ യോഗം ദില്ലിയില്‍ . 38 സഖ്യകക്ഷികളാണ് യോഗത്തില്‍ പങ്കെടുക്കുക. എന്‍ഡിഎയുടെ കഴിഞ്ഞ 4 വര്‍ഷത്തെ വളര്‍ച്ച നിര്‍ണായകമെന്ന് ജെ പി നദ്ദ അവകാശപ്പെട്ടു. എല്ലാ പാര്‍ട്ടികള്‍ക്കും മോദിയുടെ വികസന അജണ്ടകളില്‍ താല്പര്യമുണ്ടെന്നും പുതിയതായി ഏതെല്ലാം പാര്‍ട്ടികള്‍ വരുമെന്ന് നാളെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ദേശത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ഒരുമിച്ചു കൊണ്ടുപോകണമെന്നതാണ് എന്‍ഡിഎ അജണ്ട. അവരാണ് ഒപ്പം വരണോ എന്നത് തീരുമാനിക്കേണ്ടത്. നദ്ദ കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കപ്പടുന്നുവെന്ന വിമര്‍ശനം പൂര്‍ണമായും തള്ളി. ഇത് ജനാധിപത്യ രാജ്യമാണ്. കേന്ദ്ര ഏജന്‍സികള്‍ സ്വാതന്ത്രരാണ്. പ്രതിപക്ഷം ഇരവാദമാണ് ഉന്നയിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസ് തെറ്റായ കേസാണോ എന്ന ചോദ്യമുയര്‍ത്തിയ അദ്ദേഹം, കോടതി തെറ്റായ കേസാണെന്ന് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ യോഗത്തിന് 38 കക്ഷികളെ അണിനിരത്തിയുള്ള ശക്തി പ്രകടനത്തിലൂടെ മറുപടി നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്. ദേശീയ അധ്യക്ഷന്‍ തന്നെ അകറ്റി നിര്‍ത്തിയിരുന്ന പല കക്ഷികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷത്തിനെതിരെ മറുതന്ത്രമൊരുക്കാന്‍ നാളെ എന്‍ഡിഎ യോഗം ദില്ലിയില്‍ . 38 സഖ്യകക്ഷികളാണ് യോഗത്തില്‍ പങ്കെടുക്കുക. എന്‍ഡിഎയുടെ കഴിഞ്ഞ 4 വര്‍ഷത്തെ വളര്‍ച്ച നിര്‍ണായകമെന്ന് ജെ പി നദ്ദ അവകാശപ്പെട്ടു. എല്ലാ പാര്‍ട്ടികള്‍ക്കും മോദിയുടെ വികസന അജണ്ടകളില്‍ താല്പര്യമുണ്ടെന്നും പുതിയതായി ഏതെല്ലാം പാര്‍ട്ടികള്‍ വരുമെന്ന് നാളെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ദേശത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ഒരുമിച്ചു കൊണ്ടുപോകണമെന്നതാണ് എന്‍ഡിഎ അജണ്ട. അവരാണ് ഒപ്പം വരണോ എന്നത് തീരുമാനിക്കേണ്ടത്. നദ്ദ കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കപ്പടുന്നുവെന്ന വിമര്‍ശനം പൂര്‍ണമായും തള്ളി. ഇത് ജനാധിപത്യ രാജ്യമാണ്. കേന്ദ്ര ഏജന്‍സികള്‍ സ്വാതന്ത്രരാണ്. പ്രതിപക്ഷം ഇരവാദമാണ് ഉന്നയിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസ് തെറ്റായ കേസാണോ എന്ന ചോദ്യമുയര്‍ത്തിയ അദ്ദേഹം, കോടതി തെറ്റായ കേസാണെന്ന് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ യോഗത്തിന് 38 കക്ഷികളെ അണിനിരത്തിയുള്ള ശക്തി പ്രകടനത്തിലൂടെ മറുപടി നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്. ദേശീയ അധ്യക്ഷന്‍ തന്നെ അകറ്റി നിര്‍ത്തിയിരുന്ന പല കക്ഷികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Post a Comment