പേരാവൂര്‍: കുടിയേറ്റ ജനതയുടെ ആരോഗ്യപരിപാലത്തിന് ഏക ആശ്രയമായിരുന്ന മലയോര മേഖലയുടെ മെഡിക്കല്‍ കോളജ് എന്നറിയപ്പെട്ടിരുന്ന പേരാവൂര്‍ തുണ്ടിയിലെ നിര്‍മ്മല ആശുപത്രി ഓര്‍മ്മയാവുന്നു.മേഖലയിലെ ആദ്യത്തെ ആശുപത്രി കെട്ടിടമാണ് ഡോ.
ചികിത്സക്കായി നാട്ടുവൈദ്യത്തെ മാത്രം ആശ്രയിച്ചിരുന്ന ഒരു പ്രദേശത്തേക്ക് അവര്‍ എത്തിച്ചേരുകയും മലയോര മേഖലയിലാകെ ആധുനിക ശാസത്രീയ ചികിത്സ വ്യാപിപ്പിച്ചു. ദക്ഷിണേന്ത്യയില്‍ ഏറ്റവും പ്രാക്ടീസുള്ള ഡോക്ടറായിട്ടാണ് അവര്‍ അറിയപ്പെട്ടത്.
കുറ്റ്യാടി, നാദാപുരം പ്രദേശത്ത് നിന്നെല്ലാം അക്കാലത്ത് ചികിത്സക്കായി തങ്കം ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. മലയോര മേഖലയുടെ മെഡിക്കല്‍ കോളജ് എന്ന് അവരുടെ ആശുപത്രി അറിയപ്പെട്ടു. രോഗികളുടെ വീട്ടില്‍ പോയും ഇവര്‍ ചികിത്സിക്കുകയും പ്രസവ ശുശ്രൂഷ നടത്തുകയും ചെയ്യാറുണ്ടായിരുന്നു.
സ്വന്തമായി കാര്‍ വാങ്ങിയ ശേഷം അവര്‍ തന്നെ ഓടിച്ച് മലയോര മേഖലയിലെ വീടുകളില്‍ ചികിത്സക്കായി പോയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസതകമാണ് അക്കാലത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍. ഒന്നര പതിറ്റാണ്ട് മുമ്ബ് ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം യു.കെയിലേക്ക് വിശ്രമ ജീവിതത്തിന് പോയ ഡോ. തങ്കംപാനൂസ് കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്.
Post a Comment