കന്യാകുമാരി: തമിഴ്നാട്ടിൽ ഡി.ഐ.ജിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ റേഞ്ച് ഡിഐജി വിജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം .ക്യാമ്പ് ഓഫീസിൽ വച്ചായിരുന്നു മരണം. നിലവിൽ കോയമ്പത്തൂർ റേഞ്ച് ഡിഐജിയായിരുന്നു വിജയകുമാർ.
2009 ൽ പരീക്ഷ എഴുതി ഐപിഎസ് കരസ്ഥമാക്കിയ വിജയ കുമാർ കടലൂർ, കാഞ്ചിപുരം, നാഗപട്ടണം എന്നീ ജില്ലകളിൽ പൊലീസ് മേധാവിയായി ജോലി നോക്കിയിട്ടുണ്ട്. ചെന്നൈ കമ്മീഷണർ ആയിരുന്ന വിജയകുമാർ കഴിഞ്ഞ ആറ് മാസത്തിനു മുൻപാണ് കോയമ്പത്തൂരിൽ എത്തിയത്.
ഇന്ന് രാവിലെ ജോഗിങ്ങിന് പോയി ആറ് മണിയോടെ ക്യാമ്പ് ഓഫീസിൽ തിരിച്ചെത്തിയ വിജയകുമാർ ഗൺമാന്റെ കൈയിൽ നിന്ന് തോക്ക് വാങ്ങി റൂമിൽ പോയിട്ടാണ് സ്വയം വെടിയുതിർത്തത്. വെടിശബ്ദം കേട്ട് ഉദ്യോഗസ്ഥർ ചെന്ന് നോക്കിയപ്പോൾ വെടിയേറ്റ നിലയിലാണ് വിജയകുമാറിനെ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃദദേഹം കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലെക്ക് മാറ്റി. രണ്ട് ദിവസമായിട്ട് വിജയകുമാർ മാനസികസമ്മർദ്ദത്തിലായിരുന്നതായി ഒപ്പമുള്ളവർ പറയപ്പെടുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അന്വേഷണം ഊർജ്ജിതമാക്കി.
Post a Comment