Join News @ Iritty Whats App Group

സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മുഖ്യമന്ത്രി കുടപിടിക്കുന്നു; കൊലവിളി പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും കെ സുധാകരന്‍


സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മുഖ്യമന്ത്രി കുടപിടിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ . മുഖ്യമന്ത്രി സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ നടത്തുന്ന കൊലവിളി പ്രസംഗങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും സമാധാന അന്തരീക്ഷം തകരുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മൈക്ക് നിലവിളിച്ചാല്‍ കേസെടുക്കുന്ന പിണറായിയുടെ പോലീസ്, നാടിന്റെ സമാധാനം തകര്‍ക്കുന്ന പ്രകോപനപരമായ പ്രസ്താവനകളെ കണ്ടില്ലെന്നു നടിക്കുന്നു. ബ്രഹ്‌മപുരം മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്നത്തില്‍ സംസാരിച്ചതിന് തന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്ത പോലീസ് ഇപ്പോള്‍ മൗനം ഭജിക്കുന്നത്. കണ്ണൂരില്‍ വീണ്ടും കൊലപാതക പരമ്പര സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം - ബിജെപി നേതാക്കളുടെ കൊലവിളികള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

ബലിദാനികളെയും രക്തസാക്ഷികളെയും സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഗൂഢനീക്കം സിപിഎം -ബിജെപി അച്ചുതണ്ടിനുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മും ബിജെപിയും അണികളെ ബലിനല്‍കി വളര്‍ന്ന പ്രസ്ഥാനങ്ങളാണ് . പോലീസിന് രണ്ട് പാര്‍ട്ടികളെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കാക്കിയും ലാത്തിയും ഉപേക്ഷിക്കുന്നതാണ് നല്ലത്. പോലീസിന് നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കാന്‍ ധൈര്യം നല്‍കുന്ന ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. നാടിനെ വിഭജിക്കുകയും ജനങ്ങളെ തമ്മില്‍ത്തല്ലിച്ച് കലാപം സൃഷ്ടിക്കുകയുമാണ് മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും രാഷ്ട്രീയ വിഷയമായി ഉയര്‍ത്തി കൊണ്ടുവരുന്നവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group