Join News @ Iritty Whats App Group

ഷീന എസ്.ബി.ഐ ബാങ്ക് മാനേജറായി ചുമതലയേറ്റത് കഴിഞ്ഞദിവസം; വിശ്വസിക്കാനാകാതെ നാലംഗ കുടുംബത്തിന്റെ മരണം


ഷീന എസ്.ബി.ഐ ബാങ്ക് മാനേജറായി ചുമതലയേറ്റത് കഴിഞ്ഞദിവസം; വിശ്വസിക്കാനാകാതെ നാലംഗ കുടുംബത്തിന്റെ മരണം

മലപ്പുറം: കഴിഞ്ഞ ദിവസം എസ്.ബി.ഐ ബ്രാഞ്ച് മാനേജറായി ചുമതലയേറ്റ കണ്ണൂര്‍ സ്വദേശിനിയും ഭര്‍ത്താവും രണ്ട് മക്കളും ജീവനൊടുക്കിയത് വിശ്വസിക്കാനാവാതെ നാട്ടുകാരും കുടുംബാംഗങ്ങളും.

കണ്ണൂര്‍ മുയ്യം വരഡൂല്‍ ചെക്കിയില്‍ നാരായണന്റെ മകള്‍ ഷീന (35), ഭര്‍ത്താവ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ ബാബുവിന്റെ മകൻ മേലേക്കാട്ടില്‍പറമ്ബ് സബീഷ് (37), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവര്‍ദ്ധൻ (രണ്ടര) എന്നിവരെയാണ് ഇവര്‍ താമസിച്ചിരുന്ന മലപ്പുറം മുണ്ടുപറമ്ബ് മൈത്രി നഗറിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കണ്ണൂരിലെ എസ്.ബി.ഐയില്‍ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചാര്‍ജെടുത്തത്. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറായിരുന്നു സബീഷ്. 

സബീഷ് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഷീന തൊട്ടടുത്ത മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. സബീഷ് മരിച്ച മുറിയില്‍ കട്ടിലിലാണ് ശ്രീവര്‍ദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്ത് ബെഡിലായിരുന്നു. കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നാണ് പ്രാഥമിക വിവരം. 

വ്യാഴാഴ്ച കുടുംബക്കാര്‍ ഷീനയെ നിരന്തരം ഫോണ്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ രാത്രി 11ഓടെ പൊലീസില്‍ വിവിരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി മലപ്പുറം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ദാരുണസംഭവം അറിയുന്നത്. രാത്രി 12ഓടെ പൊലീസ് എത്തി വാതില്‍ ചവിട്ടി തുറന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഈ സമയം നാലും പേരും മരിച്ചിരുന്നു. 

ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി മലപ്പുറം പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group