Join News @ Iritty Whats App Group

കല്ല്യാണവീരന്‍റെ തട്ടിപ്പിന് അമ്മയും സഹോദരനും കൂട്ട്; ബീ​ഹാ​ര്‍ സ്വ​ദേ​ശി​നി​യെ വിവാഹം ചെയ്തതിന് പിന്നാലെ എറണാകുളത്തുനിന്നും വിവാഹം; ബിടെക് തോറ്റ വൈശാഖിന്‍റെ തട്ടിപ്പും പൊളിഞ്ഞു


കൊ​ച്ചി: ആ​ദ്യ വി​വാ​ഹം മ​റ​ച്ചു​വ​ച്ച് വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ​റ്റി​ലാ​യ തൃ​ശൂ​ര്‍ ചെ​മ്പൂ​ക്കാ​വ് സ്വ​ദേ​ശി കെ. ​വൈ​ശാ​ഖി​ന്‍റെ അ​മ്മ​യേ​യും സ​ഹോ​ദ​ര​നെ​യും കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു.

വൈ​ശാ​ഖി​ന്‍റെ ര​ണ്ടാം വി​വാ​ഹം മാ​താ​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​റി​വോ​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ പ്ര​തി ചേ​ര്‍​ത്തി​ട്ടു​ള്ള​ത്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വൈ​ശാ​ഖി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഇ​പ്പോ​ള്‍ വി​ദേ​ശ​ത്താ​ണ്. അ​തി​നി​ടെ പ്ര​തി സ​മാ​ന രീ​തി​യി​ല്‍ കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മു​ള​വു​കാ​ട് പോ​ലീ​സ് വൈ​ശാ​ഖി​നെ പി​ടി​കൂ​ടി​യ​ത്. ബിടെ​ക്ക് പാ​സാ​കാ​ത്ത പ്ര​തി ബം​ഗ​ളൂ​രു​വി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് കോ​ച്ചിം​ഗി​ന് ചേ​ര്‍​ന്ന ശേ​ഷം സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ഉ​ന്ന​ത ജോ​ലി​യു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ബീ​ഹാ​ര്‍ സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

ബീ​ഹാ​റി​ല്‍ വച്ചാ​യി​രു​ന്നു വി​വാ​ഹം. ഈ ​വി​വാ​ഹം നി​ല​നി​ല്‍​ക്കെ പി​ന്നീ​ട് കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​തി കേ​ര​ളാ​മാ​ട്രി​മോ​ണി വ​ഴി എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യെ വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു.

20 ല​ക്ഷം വാ​ര്‍​ഷി​ക ശ​മ്പ​ള​മു​ള്ള ജോ​ലി​യു​ണ്ടെ​ന്നും ഐ​ഐ​ടി ചെ​ന്നൈ​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ ആ​യി പ​ഠി​ക്കു​ന്നു​ണ്ടെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യെ​യും ബ​ന്ധു​ക്ക​ളെ​യും ധ​രി​പ്പി​ച്ച​ത്.

വി​വാ​ഹ​ശേ​ഷം സ്വ​ര്‍​ണ​വും പ​ണ​വും കൂ​ടു​ത​ല്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി ബിടെ​ക്ക് പാ​സാ​യി​ട്ടി​ലി​ല്ലെ​ന്നും, ഇ​യാ​ള്‍​ക്ക് ജോ​ലി ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി. ഇ​തോ​ടെ പോ​ലീ​സ് പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group