Join News @ Iritty Whats App Group

കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടല്‍; ഉളിക്കല്‍ മേഖലയിലെ നദികളില്‍ മലവെള്ളപ്പാച്ചില്‍; കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ പുഴകള്‍ കരകവിഞ്ഞു; മൂന്ന് പ്രധാന പാലങ്ങള്‍ മുങ്ങി; വാഹനഗതാഗതം നിര്‍ത്തിവെച്ചു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


ഇരിട്ടി:അതിശക്തമായ മഴയ്ക്ക് പിന്നാലെ കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മണിക്കടവ്, വട്ട്യാംതോട്, നുച്യാട് പുഴകള്‍ കരകവിഞ്ഞു.

മൂന്ന് പ്രധാനപാലങ്ങള്‍ വെള്ളത്തിനടിയിലാണ്. വട്ട്യാംതോട്, മാട്ടറ, വയത്തൂര്‍ പാലങ്ങളിലാണ് വെള്ളം കയറിയത്.

ഇതുകാരണം മണിക്കടവ്, മണിപ്പാറ, പീടികക്കുന്ന പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വാഹനഗതാഗതം നിര്‍ത്തിവെച്ചു. വയത്തൂര്‍ പാലത്തില്‍ കൂടിയുള്ള ഗതാഗതം നിലച്ചിട്ട് രണ്ട് ദിവസമായി. മണിക്കടവ് ടൗണില്‍ വെള്ളം കയറി. ഒട്ടേറെ കടകള്‍ വെള്ളത്തിലാണ്. ഏക്കര്‍ കണക്കിന് പ്രദേശത്ത് കൃഷി നശിച്ചു. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പുഴയരികിലും താമസിക്കുന്നവര്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അറിയിച്ചു. കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസക്യാമ്ബ് തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണസേനയുടെ സേവനം എല്ലാ സമയത്തും ലഭ്യമാണ്. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് ഉളിക്കല്‍ പൊലീസും റവന്യൂ അധികൃതരും ആവശ്യപ്പെട്ടു.

കാലവര്‍ഷം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, ഐസിഎസ്‌ഇ, സിബിഎസ്‌ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) ചൊവ്വാഴ്ച ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍ സര്‍വകലാശാലാ പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും മാറ്റമില്ല. മുൻകൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകളിലും മാറ്റമില്ല. മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും വിദ്യാര്‍ത്ഥികളെ മഴക്കെടുതിയില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണെന്നും കലക്ടര്‍മാര്‍ അറിയിച്ചു.

കുട്ടികള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദുരന്ത നിവാരണ അഥോറിറ്റിയുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇന്ന് രാത്രിയോടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറ് മണി ഓടെ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച പോസ്റ്ററുകള്‍ വ്യാജമാണ്. വ്യാജ വാര്‍ത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group