Join News @ Iritty Whats App Group

ബോധവത്കരണ ക്ലാസിനിടെ മുൻ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു


മലപ്പുറം: വിദ്യാലയത്തിൽ ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ വിരമിച്ച അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. കാളികാവ് സ്വദേശി ചോലശ്ശേരി കെ ഫസലുദ്ധീൻ (63) ആണ് മരിച്ചത്. ആമപ്പൊയിൽ GLPS ൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഇന്ന് വൈകുന്നേരം 4 ക്ക് ശേഷമാണ് ഫസലുദ്ധീൻ ബോധവൽക്കരണ ക്ലാസ് എടുത്തത്. കഥോത്സവം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ബോധവത്കരണ ക്ലാസ്. ക്ലാസ് പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് നിർത്തി തൊട്ടടുത്ത കസേരയിൽ ഇരിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. കാളികാവിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു മരണം.

വണ്ടൂർ വനിത ഇസ്‍ലാമിക് കോളജ് മുൻ പ്രിൻസിപ്പലും അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി മുൻ അധ്യാപകനുമായിരുന്നു.

പിതാവ്: കുഞ്ഞിമൊയ്തു മുസ്ലിയാർ. ഭാര്യ: റസിയ (പ്രധാനാധ്യാപിക ജി.എൽ.പി.എസ് അടക്കാകുണ്ട്). മക്കൾ: ഡോ. ഇർഫാന, ഡോ. ആഷിഖ, ഹിബ ഫഹ്മി, ഫാത്തിമ ഹെന്ന. മരുമക്കൾ: അനീസ്, സലാഹ്, അമീൻ നവാസ്.

Post a Comment

Previous Post Next Post
Join Our Whats App Group