Join News @ Iritty Whats App Group

ചോക്കലേറ്റ് മിഠായിയില്‍ മയക്കുമരുന്ന്; മംഗലാപുരത്ത് റെയ്ഡ്; നൂറു കിലോ പിടിച്ചെടുത്തു


മംഗലൂരു: മയക്കുമരുന്ന് കലര്‍ന്ന നൂറു കിലോ ചോക്കലേറ്റ് മിഠായികള്‍ പൊലീസ് പിടികൂടി. മംഗലൂരു നഗരത്തിലെ രണ്ടു കടകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം ലഹരിമരുന്ന് കലര്‍ന്ന ചോക്കലേറ്റുകള്‍ പൊലീസ് പിടിച്ചെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മംഗലൂരു പൊലീസിന്റെ റെയ്ഡ്. ബാംഗ് ചോക്കലേറ്റ്‌സ് എന്ന പേരിലാണ് മയക്കുമരുന്ന് കലര്‍ന്ന മിഠായി വില്‍പ്പന നടത്തിയിരുന്നത്.

രണ്ടു കടയുടമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ചോക്കലേറ്റുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group