കൊച്ചി ചമ്പക്കരയില്‍ മകന്‍ വൃദ്ധമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കര സ്വദേശി ബ്രിജിത ആണ് മരിച്ചത്. 75 വയസായിരുന്നു. മകന്‍ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു. രാവിലെ മുതല്‍ വീട്ടില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പൊലീസെത്തി പ്രശ്‌നം പരിഹരിച്ചിരുന്നു.എന്നാല്‍ വൈകിട്ട് വീണ്ടും വാക്കുതര്‍ക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തില്‍ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ രംഗത്തെത്തി. വീട്ടില്‍ ബഹളമുണ്ടായിട്ടും പൊലീസ് എത്തി വീടിനകത്ത് കയറാന്‍ ഒരു മണിക്കൂര്‍ കാത്തുനിന്നെന്നാണ് ആരോപണം.
Post a Comment