Join News @ Iritty Whats App Group

പാക്കിസ്ഥാൻ കാമുകനെ സ്വന്തമാക്കിയ മകൾ ഞങ്ങൾക്ക് മരിച്ചതു പോലെ; മക്കളുടെയും ഭർത്താവിന്‍റെയും ഭാവി തകർത്തു

ജ​യ്പു​ർ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പാ​ക്കി​സ്ഥാ​നി​ലെ​ത്തി ഫേ​സ്ബു​ക്ക് സു​ഹൃ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി അ​ഞ്ജു​വി​നെ​തി​രെ പി​താ​വ്. ഞ​ങ്ങ​ൾ​ക്ക് അ​വ​ൾ മ​രി​ച്ച​തു​പോ​ലെ. അ​വ​ളു​ടെ മ​ക്ക​ളു​ടെ ഭാ​വി ന​ശി​പ്പി​ച്ചു​വെ​ന്നും പി​താ​വ് ഗ​യാ പ്ര​സാ​ദ് തോ​മ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ച്ചു.

‘ര​ണ്ടു മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് അ​വ​ൾ പോ​യി. മ​ക്ക​ളെ കു​റി​ച്ചു പോ​ലും അ​വ​ൾ ചി​ന്തി​ച്ചി​ല്ല. അ​വ​ൾ​ക്ക് ഇ​ത് ചെ​യ്യ​ണ​മെ​ങ്കി​ൽ, അ​വ​ൾ ആ​ദ്യം വി​വാ​ഹ​മോ​ച​നം നേ​ട​ണ​മാ​യി​രു​ന്നു. ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​വ​ൾ ജീ​വ​നോ​ടെ ഇ​ല്ല.

അ​വ​ളു​ടെ മ​ക്ക​ൾ​ക്കും ഭ​ർ​ത്താ​വി​നും എ​ന്ത് സം​ഭ​വി​ക്കും?. 13 വ​യ​സു​ള്ള മ​ക​ളെ​യും അ​ഞ്ച് വ​യ​സു​ള്ള മ​ക​നെ​യും ആ​രാ​ണ് പ​രി​പാ​ലി​ക്കു​ക?. മ​ക്ക​ളു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും ഭാ​വി അ​വ​ൾ ത​ക​ർ​ത്തു’’- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​ര്‍ സ്വ​ദേ​ശി​നി​യാ​യ അ​ഞ്ജു, പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൻ​ഖ്‌​വ പ്ര​വി​ശ്യ​യി​ലെ​ത്തി​യാ​ണ് ഫേ​സ്ബു​ക്ക് സു​ഹൃ​ത്ത് ന​സ്റു​ല്ല​യെ വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ർ മ​തം മാ​റി​യെ​ന്നും ഫാ​ത്തി​മ​യെ​ന്ന പേ​ര് സ്വീ​ക​രി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

പാ​ക് കോ​ട​തി​യി​ൽ, ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണു ഇ​വ​രു​ടെ നി​ക്കാ​ഹ് ന​ട​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​സ്റു​ള്ള​യും അ​ഞ്ജു​വും കോ​ട​തി​യി​ലെ​ത്തി​യ​ത്. വി​വാ​ഹ​ത്തി​നു​ശേ​ഷം ദ​ന്പ​തി​ക​ളെ പോ​ലീ​സ് സു​ര​ക്ഷ​യി​ൽ വീ​ട്ടി​ലെ​ത്തി​ച്ചു.

സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണു പാ​ക്കി​സ്ഥാ​നി​ലെ​ത്തി​യ​തെ​ന്നും ഇ​വി​ടെ താ​ൻ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​യ അ​ഞ്ജു കോ​ട​തി​യി​ൽ പ​റ​ഞ്ഞു. 2019ലാ​ണ് ന​സ്റു​ള്ള​യും അ​ഞ്ജു​വും ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട​ത്.

Post a Comment

Previous Post Next Post
Join Our Whats App Group