കൊൽക്കത്ത: കനത്ത സുരക്ഷയിൽ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ തൃണമൂൽ കോൺഗ്രസിനാണ് ലീഡ്. 136 പഞ്ചായത്ത് സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്ത് സീറ്റുകളിലും 445 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ് തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 21 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം കോൺഗ്രസിന് കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, ആദ്യ റൗണ്ടിൽ വൻ മുന്നേറ്റവുമായി തൃണമൂൽ കോൺഗ്രസ്
News@Iritty
0
Post a Comment