കാസർഗോഡ്: മംഗളൂരുവില്‍ ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. കോളജിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല
മലയാളി വിദ്യാർത്ഥി മംഗളൂരുവില്‍ ബൈക്കപകടത്തിൽ മരിച്ചു
News@Iritty
0
Post a Comment