Join News @ Iritty Whats App Group

നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ ഇനി പോലീസിന്റെ ഡ്രോണും

ഇരിട്ടി: മേഖലയിലെ ലഹരി മാഫിയകളുടെയും മറ്റു സാമൂഹ്യ വിരുദ്ധരുടെയും പ്രവർത്തനങ്ങൾ ഇനി പോലീസിന്റെ ഡ്രോൺ കണ്ണുകൾ നിരീക്ഷിക്കും. 
കണ്ണൂർ പോലീസ് റൂറലിന്‌ ലഭിച്ച ഡ്രോൺ ഉപയോഗിച്ചാണ് പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് നിരീക്ഷണം നടത്തുക. 


ടൗണിൽ സംശയാസ്പദമായ രീതിയിൽ നടക്കുന്ന ആളുകളെയും, ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെയും ഉൾപ്പെടെ ഡ്രോൺ വഴി നിരീക്ഷിക്കും. ലഹരിയുടെ ഉപയോഗവും വില്പനയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസിൻ്റെ നേതൃത്വത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് ഇരിട്ടി ടൗണിലും പരിസരപ്രദേശങ്ങളിലും ലഹരികൾ ഉപയോഗിക്കുന്നവരെയും വിൽപ്പന നടത്തുന്നവരെയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെയും കണ്ടെത്തി നടപടി എടുക്കും. 

ഇതിന്റെ മുന്നോടിയായി പോലീസിൻ്റെ ലഹരി വിരുദ്ധ സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ ഇന്നു ഇരിട്ടി ടൗണിൽ ഡ്രോൺ നിരീക്ഷണം നടത്തി. 
ഇരിട്ടി സി ഐ കെ.ജെ. ബിനോയ്, എസ് ഐ എം. രാജീവൻ, എ എസ് ഐ ജിജിമോൻ, അനൂപ്, ഷൗക്കത്ത്, കൃഷ്ണൻ, നിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡ്രോൺ പറത്തിനിരീക്ഷണം നടത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group