പാലക്കാട്: കെ റെയിലിന് ബദലായി താന്‍ മുന്നോട്ട് വെച്ച പദ്ധതിയോട് സിപി എമ്മിനും സര്‍ക്കാരിനും വലിയ താത്പര്യമെന്ന് ഇ ശ്രീധരന്‍. മുന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറയുമെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി പിന്തുണയ്ക്കുന്നത് കൊണ്ട് സിപിഎമ്മിന് താത്പര്യം ഇല്ലാതാകില്ലെന്നും പദ്ധതി പെട്ടെന്ന് നടപ്പാക്കേണ്ട എന്നു മാത്രമാണ് സിപിഎം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാറ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നം കാരണമാണിതെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പുതിയ ബദല്‍ രേഖയെ പിന്തുണയ്ക്കുന്നത് നാടിന് ഉപകാരമായതിനാലാണ്. കോണ്‍ഗ്രസിന്റെ വിമര്‍ശനത്തില്‍ കഴമ്പില്ലയെന്നും കെ.സി വേണുഗോപാലിന്റേത് രാഷ്ട്രീയ കളിമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്ര് തുടങ്ങി വെച്ച പദ്തിയാണിതെന്നും പദ്ധതിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും പുതിയ ഡിപിആര്‍ തയ്യാറാക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും അതില്‍ സജീവമായി ഇടപെടുമെന്നും അമദ്ദഹം കൂട്ടിച്ചേര്‍ത്തു.
Post a Comment