കാന്‍ബെറ: പ്രണയത്തില്‍നിന്നു പിന്മാറിയതിന് ഇന്ത്യന്‍ വംശജയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ മുന്‍ കാമുകന്‍ ജീവനോട് കുഴി
ച്ചു മൂടി. ഇരുപത്തിയൊന്നുകാരിയായ ജാസ്മീന്‍ കൗറിനെയാണ് മുന്‍ കാമുകന്‍ തരിക്ജ്യോത് സിങ്(22) കേബിളുകള്‍കൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. ഓസ്‌ട്രേലിയയിലെ ഫ്‌ലിന്‍ഡേഴ്‌സ റേഞ്ചസില്‍ 2021 മാര്‍ച്ചിലാണ് സംഭവം.ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും.
2021 മാര്‍ച്ചിലാണ് ജാസ്മീനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് തരിക്ജ്യോത് പോലീസ് പിടിയിലായത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ഇന്നലെയാണ് കോടതി വിചാരണ പൂര്‍ത്തിയായത്.
പ്രണയബന്ധം തകര്‍ന്നത് താങ്ങാനാകാതെയാണ് തരിക്ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാള്‍ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കള്‍ അറിയിച്ചു. ജാസ്മീനെ ജോലി സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയില്‍ ഇട്ട ശേഷം 400 കിലോമീറ്റര്‍ അകലെയുള്ള ഒരു ശ്മശാനത്തില്‍ കൊണ്ടുപോയി കുഴിച്ചിടുകയായിരുനെന്നാണ് വിവരം. കയ്യും കാലും കെട്ടിയ നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഇവരെ ജീവനോടെയാണ് കുഴിച്ചുമൂടിയത് എന്നതിന് തെളിവുകള്‍ ഉണ്ടെന്ന് കോടതി അറിയിച്ചു.
Ads by Google
Post a Comment