തൃശൂരില്‍ വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന ചെറുമകന്‍ പിടിയില്‍. പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പനങ്ങാവിൽ വീട്ടിൽ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ അക്മൽ എന്ന മുന്നയെയാണ് പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്.
മാനസിക അസ്വാസ്ഥ്യത്തിന് മുൻപ് ചികിത്സ തേടിയ ആളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി നടത്തിയ അന്വേഷണത്തിലാണ് അക്മല്‍ പിടിയിലായത്. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം.
Post a Comment