ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ 20 മണിക്കൂര്‍ പിന്നിടുമ്പോഴും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അസം സ്വദേശി അസ്ഫാക് ആലം പിടിയിലായിരുന്നു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി പ്രതി പൊലീസിനോട് പറഞ്ഞു. മുക്കത്തെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയ കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയെന്നും സുഹൃത്തിന്റെ സഹായം കുട്ടിയെ കടത്തിക്കൊണ്ട് പോകാന്‍ ലഭിച്ചുവെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. സക്കീര്‍ ഹുസൈന്‍ എന്നയാള്‍ക്കാണ് കുട്ടിയെ കൈമാറിയതെന്നും പ്രതി പറയുന്നു. സക്കീറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് അസ്ഫാക് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ഇയാള്‍ പെണ്‍കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. പിന്നാലെ അസ്ഫാക് ആലത്തിനെ ഇന്നലെ രാത്രി ആലുവ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്.
ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകന്‍ ചാന്ദ്‌നിയെയാണ് കാണാതായത്. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാണാതായ ചാന്ദ്‌നി. അസം സ്വദേശിയാണ് അസ്ഫാക് ആലം. ഇയാള്‍ ഇന്നലെ മുതലാണ് മഞ്ജയ് കുമാര്‍ – നീത ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയില്‍ താമസം തുടങ്ങിയത്. ഇന്നലെ ജ്യൂസ് കാട്ടി മയക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ തടത്തിക്കൊണ്ടുപോയത്.
ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പൊലീസ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ലഹരിയുടെ പിടിയില്‍ നിന്ന് മോചിതനായതോടെയാണ് പ്രതിയില്‍ നിന്ന് വിവരം ലഭിച്ചത്.
Post a Comment