Join News @ Iritty Whats App Group

നിങ്ങള്‍ മോശമാക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വത്തെക്കൂറി ; നാക്കുപിഴ ആഘോഷിക്കുന്നവര്‍ക്ക് മറുപടിയുമായി കെ.സി. വേണുഗോപാല്‍


തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ കുറ്റപ്പെടുത്തുന്നവര്‍ മഹാനായ ഉമ്മൻചാണ്ടിയുടെ വ്യക്തിത്വത്തെക്കൂടിയാണ് മോശമാക്കാൻ ശ്രമിക്കുന്നതെന്നു കൂടി മനസിലാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. ഉമ്മൻചാണ്ടിയുടെ വേർപാടിന് തൊട്ടുപിന്നാലെ നടത്തിയ പ്രതികരണത്തില്‍ ഉണ്ടായ നാക്കുപിഴയിൽ വിശദീകരണവുമായി കെ സി വേണുഗോപാൽ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തു.

‘‘പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ വേർപാടിനെ തുടർന്ന് വൈകാരികമായ നിമിഷത്തിലുണ്ടായ നാക്കുപിഴയുടെ പേരിൽ എന്നെ ക്രൂശിക്കുന്നവരോട് എനിക്ക് പറയാനുള്ളത്...’’ എന്ന കുറിപ്പിട്ടു​കൊണ്ടാണ് അദ്ദേഹം വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഉണ്ടായ വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴ ഉപ​യോഗിച്ച ചിലര്‍ സോഷ്യൽ മീഡിയയിൽ വിവാദം ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം എന്നും പറയുന്നു.

വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് അത്തരക്കാൾ ചിന്തിക്കണമെന്നും ഉമ്മൻചാണ്ടിയുടെ വിയോഗം ഏറ്റവും കൂടുതൽ ആഘാതമേൽപ്പിക്കുന്ന ആളുകളിൽ ഒരാളാണ് താനെന്നും കെ.സി. ​വേണുഗോപാല്‍ പറഞ്ഞു. സമാനതകള്‍ ഇല്ലാത്ത നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും തങ്ങളുടെ മനസ്സില്‍ അദ്ദേഹം ഗുരുവും വഴികാട്ടിയും ഉള്‍പ്പെടെ എല്ലാമാണെന്നും അങ്ങനെയുള്ള തന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു ചെറിയ നാക്കുപിഴയെ ഈ നിലയിൽ ആഘോഷിക്കേണ്ടതുണ്ടോ എന്ന് അങ്ങനെ ചെയ്യുന്നവർ ആലോചിക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

ആര്‍ക്കും സംഭവിക്കാവുന്ന മനുഷ്യ സഹജമായ ഇത്തരം കാര്യങ്ങൾ ആർക്കും സംഭവിക്കാവുന്നതാണ്. മഹാനായ ഉമ്മൻചാണ്ടിയുടെ വ്യക്തിത്വത്തെ കൂടിയാണ് ഇതിലൂടെ മോശമാക്കാൻ ശ്രമിക്കുന്നതെന്നും ഇത്തരം പ്രവണതകളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്നലെ രാത്രി ഏറെ വൈകിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്തരിച്ച ജനപ്രിയ നേതാവ് ഉമ്മന്‍ചാണ്ടിയുടെ സംസ്ക്കാരം നാളെ നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group