Join News @ Iritty Whats App Group

പതിവായി പൊട്ടാറ്റോ ചിപ്സ് കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളറിയാം

പാക്കറ്റില്‍ വരുന്ന പൊട്ടാറ്റോ ചിപ്സ് കഴിക്കാത്തവര്‍ കാണില്ല. എന്നാല്‍ ചിലര്‍ക്ക് എപ്പോഴും ഇത് കഴിക്കുന്ന ശീലമുണ്ടാകും. ഇത്തരക്കാര്‍ പലവിധ ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം നേരിടാം. അവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

അനാരോഗ്യകരമായ കൊഴുപ്പും കലോറിയുമെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കൂട്ടും
 
ഇത് കഴിക്കുന്നത് കൊണ്ട് പോഷകങ്ങളൊന്നും ശരീരത്തിലെത്തില്ല. അത്തരത്തിലുള്ള ഗുണകരമായ ഒന്നും ഇതിലില്ല

പാക്കറ്റിലുള്ള പൊട്ടാറ്റോ ചിപ്സ് പതിവായി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂട്ടാം

സോഡിയം വലിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ബിപി, നിര്‍ജലീകരണം പോലുള്ള പ്രശ്നങ്ങളുമുണ്ടാക്കാം

പാക്കറ്റ് ചിപ്സ് അമിതമായി കഴിക്കുന്നതും പതിവായി കഴിക്കുന്നതുമെല്ലാം ദഹനവ്യവസ്ഥയെ മോശമായി ബാധിക്കും

പാക്കറ്റ് വിഭവങ്ങളും പ്രോസസ്ഡ് ഭക്ഷണങ്ങളുമെല്ലാം പലവിധ ക്യാൻസറിലേക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു

Post a Comment

Previous Post Next Post
Join Our Whats App Group