Join News @ Iritty Whats App Group

രാമായണ മാസാചരണം ഉദ്‌ഘാടനവും ഗുരുപരമ്പരാ പുരസ്‌കാര സമർപ്പണവും

ഇരിട്ടി: കേരളാ ആദ്ധ്യാത്മിക പ്രഭാഷണ സമിതിയുടെ നേതൃത്വത്തിൽ രാമായണ മാസാചരണം ഉദ്‌ഘാടനവും കെ.കെ. ചൂളിയാട് മാസ്റ്റർ സ്മാരക ട്രസ്റ്റ് ഗുരുപരമ്പരാ പുരസ്‌കാര സമർപ്പണവും ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്ര സന്നിധിയിൽ നടന്നു. ഗുരുപരമ്പരാ പുരസ്‌കാരം ജന്മഭൂമി മുൻ റസിഡന്റ് എഡിറ്റർ എ. ദാമോദരൻ ബ്രഹ്മശ്രീ ആയടം കേശവൻ നമ്പൂതിരിക്ക് സമർപ്പിച്ചു. 
ബൗദ്ധികവാദ വിശ്വാസങ്ങളിൽ നിന്നും മാറി ആധ്യാത്മികതയിൽ എത്തി മഹർഷിത്വത്തിലേക്ക് ഉയർന്ന വ്യക്തിയായിരുന്നു കെ. കെ. ചൂളിയാട് മാസ്റ്റർ എന്ന് അദ്ദേഹം പറഞ്ഞു. അമ്പലങ്ങൾ പൊളിച്ച് കപ്പവെക്കണമെന്നും ഒരു ക്ഷേത്രം തകർന്നാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാകും എന്ന് വിശ്വസിച്ചിരുന്നവരുടെ കൂട്ടത്തിൽ ഒരാൾ ആയിരുന്നു മാസ്റ്റർ. അടിയന്തരാവസ്ഥയുടെ നാളുകളിൽ താൻ വിശ്വസിച്ച പ്രത്യയ ശാസ്ത്രത്തിൽ പെട്ടവരുടെ ഇടപെടലുകളിൽ നിന്നുണ്ടായ നിരാശയാണ് അതുവരെ വിശ്വസിച്ച വിപ്ലവാശയങ്ങളിൽ നിന്നും ഒരു പുനർചിന്തനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തുടർന്ന് മനസ്സിലുണ്ടായ വെമ്പലിൽ നിന്നുമാണ് ആദ്ധ്യാത്മിക പാതയിൽ മാസ്റ്റർ എത്തിച്ചേർന്നതെന്നും എ. ദാമോദരൻ പറഞ്ഞു. 
കാനപ്രം ഈശ്വരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ പി.എസ്. മോഹനൻ കൊട്ടിയൂർ ആമുഖ ഭാഷണം നടത്തി. കൈരാതി കിരാത ക്ഷേത്രം പ്രസിഡന്റ് പി. കരുണാകരൻ, കീഴൂർ മഹാദേവ ക്ഷേത്രം പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ, കെ.കെ. ബാലകൃഷ്ണൻ മാസ്റ്റർ ആറളം, എൻ. വി. പ്രജിത്ത്, കെ. കെ. ജോഷി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group