വയനാട് വെണ്ണിയോട് പുഴയില്‍ അമ്മയും മകളും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃകുടുംബത്തിനെതിരെ പോലീസ് കേസെടുത്തു. പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32), മകൾ ദക്ഷ (5) എന്നിവരാണ് ജൂലൈ 13 ന് പുഴയിൽ ചാടിയത്. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജന്‍, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുളളത്.
കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ കേസ് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. ദര്‍ശനയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ പോലീസ് വിശദമായി മൊഴിയെടുത്തിരുന്നു. അതേ സമയം കേസെടുത്തതിന് പിന്നാലെ ഭര്‍ത്താവും വീട്ടുകാരും ഒളിവിലെന്ന് പോലീസ് അറിയിച്ചു. ദര്‍ശനയുടെയും കുട്ടിയുടെയും മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
ദർശനയുടെ ഭർത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി വീട്ടുകാർ ആരോപിക്കുന്നു. മരിക്കുമ്പോൾ ദർശന നാല് മാസം ഗർഭിണിയായിരുന്നു. ഗർഭഛിദ്രത്തിന് ഭർതൃവീട്ടുകാർ നിർബന്ധിച്ചതോടെയാണ് ജീവനൊടുക്കയതെന്നാണ് മാതാപിതാക്കളുടെ ആരോപണം.
മുമ്പ് രണ്ട് തവണ ദർശനയെ ഭർത്താവ് ഓംപ്രകാശ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയിരുന്നു. നാല് മാസം ഗർഭിണിയായിരിക്കേ വീണ്ടും നിർബന്ധിച്ചതോടെയാണ് ആത്മഹത്യ ചെയ്തത്. ഓംപ്രകാശും പിതാവ് ഋഷഭരാജനും ദര്‍ശനയെ മര്‍ദ്ദിച്ചിരുന്നതായി സഹോദരി ആരോപിച്ചു. ദർശനയെ ഓംപ്രകാശ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന് തെളിവായി ഓഡിയോ റെക്കോർഡും കുടുംബം പുറത്തുവിട്ടു.പുഴയിൽ ചാടുന്നതിനു മുമ്പ് ദർശന വിഷം കഴിച്ചിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
Post a Comment