Join News @ Iritty Whats App Group

രണ്ട് ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി


കൊച്ചി/കാസർഗോഡ്: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ഓറഞ്ച് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കാസർഗോഡ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സ്റ്റേറ്റ് -സിബിഎസ്ഇ – ഐസിഎസ്സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലങ്ങൾ അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല.

കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (4/7/23) അവധി പ്രഖ്യാപിച്ചു. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചില ​ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group